ജനിച്ച നാൾ തോട്ടു പണിയെടുക്കയാണി
കൃഷി ഇടത്തിൽ മഴ വരും കാറും കോളും
വരും വേനലും വരും…. എന്റെയീ സ്വപനങ്ങൾ
ഒലിച്ചു പോകയായ് നിമിഷങ്ങൾ മാത്രയിൽ
കണ്ണീരൂ വറ്റാത്ത ഉറവായായ് ഉണരും..
എന്റെയീ സങ്കടം എന്നും
ചേർത്ത് പിടിക്കയാണി എന്റെ മക്കളെ
വിശന്നു തളർന്നു പോകുന്ന നിമിഷം
മരിക്കാൻ ഭയമില്ല, മരിച്ചാലും തീരുമോ
എന്റേയീ മക്കൾ തൻ ദുരിതം
രക്ഷപെടുക മക്കളെ നിങ്ങളെങ്കിലും
ഈ ദുരിത കയത്തിൽ……ഈ ഭൂമിയിൽ
ഇന്നലെയോളമെന്തന്നു അറിഞ്ഞീല
ഇനീ നാളെയുമെൻന്തെന്നു അറിഞ്ഞീല
എന്റെയീ കാർഷിക ജീവിതം